തീയറ്ററില്‍ മാത്രമല്ല ആളുകള്‍ ഒത്തുകൂടുന്ന എല്ലാ സ്ഥലങ്ങളിലും ദേശീയഗാനം നിര്‍ബന്ധമാക്കണം : എ.കെ. ബാലന്‍

199

പാലക്കാട് • തീയറ്ററില്‍ മാത്രമല്ല ആളുകള്‍ ഒത്തുകൂടുന്ന എല്ലാ സ്ഥലങ്ങളിലും ദേശീയഗാനം നിര്‍ബന്ധമാക്കണമെന്നു മന്ത്രി എ.കെ. ബാലന്‍ ദേശസ്നേഹം കൃത്രിമമായി ഉണ്ടാകേണ്ടതല്ല, അതു മനസില്‍ നിന്നു വരേണ്ടതാണ്. വിദേശങ്ങളില്‍ പോകുമ്പോള്‍ അവരുടെ ദേശീയഗാനത്തെ നാം ബഹുമാനിച്ചില്ലെങ്കില്‍ അത് മാന്യത ഇല്ലായ്മയായി വിലയിരുത്തപ്പെടും. സമാന രീതിയില്‍ ചിന്തിച്ചാല്‍ ദേശീയഗാനത്തിനു നാം എഴുന്നേറ്റു നില്‍ക്കേണ്ടതിന്‍റെ യുക്തി പിടികിട്ടും. തീയറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാന്‍ പ്രേക്ഷകര്‍ക്കു നിര്‍ദ്ദേശം നല്‍കണമെന്നു താന്‍ സംഘാടകരോടു നിര്‍ദ്ദേശിച്ചിരുന്നു. ഇതു മാനിക്കാത്തവരെ ബലപ്രയോഗത്തിലൂടെ അനുസരിപ്പിക്കാന്‍ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY