എ കെ ശശീന്ദ്രന്‍റെ ഫോണ്‍വിളി വിവാദം അന്വേഷിക്കാനുള്ള ജുഡിഷ്യല്‍ കമ്മിഷനെ തീരുമാനിച്ചു. ജസ്റ്റിസ് ആന്‍റണിയെ അന്വേഷണച്ചുമതല ഏല്‍പ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.കമ്മിഷന്‍ മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. ആരാണ് വിളിച്ചത്, എന്തിനാണ് വിളിച്ചത് തുടങ്ങിയവ അന്വേഷിക്കും. ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്തതാണോയെന്നും പരിശോധിക്കും.