കൊച്ചി: മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണി കേസില്‍ സ്വകാര്യ അന്യായം റദ്ദാക്കാന്‍ അനുമതി ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തക നല്കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. ക്രിസ്തുമസ് അവധിക്കാലം കഴിഞ്ഞു പരിഗണിക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്. സ്വകാര്യ അന്യായം റദ്ദാക്കുന്നത് സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണെന്ന് കാട്ടി മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ് നല്കിയ ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കും.
പരാതിക്കാരി തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ സ്വകാര്യ അന്യായം റദ്ദാക്കണമെന്ന അപേക്ഷ നേരത്തെ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തേക്കുള്ള വരവ് വീണ്ടും നീളുകയാണ്.