കൊച്ചി: ഫോണ്‍കെണി കേസില്‍ എ.കെ ശശീന്ദ്രന് തിരിച്ചടി. കേസിലെ ഹര്‍ജി പരാതിക്കാരി പിന്‍വലിച്ചു. ഹൈക്കോടതിയില്‍ നല്‍കിയ പരാതിയാണ് മാധ്യമപ്രവര്‍ത്തക പിന്‍വലിച്ചത്. വിധി തിരിച്ചടിയാകുമെന്ന ഉറപ്പിലാണ് ഹര്‍ജി പിന്‍വലിച്ചത്. ഇതോടെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തേക്കുള്ള മടങ്ങിവരവ് വൈകും.