മന്ത്രി സ്ഥാനം സംബന്ധിച്ച്‌ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്ന് എ.കെ ശശീന്ദ്രന്‍

300

ന്യൂഡല്‍ഹി: തന്‍റെ മന്ത്രി സ്ഥാനം സംബന്ധിച്ച്‌ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്ന് എ.കെ ശശീന്ദ്രന്‍. മറ്റു തടസങ്ങള്‍ ഇല്ലെന്നാണ് തോന്നുന്നത്. അവസാന നിമിഷം വന്ന ഹര്‍ജിയില്‍ അസ്വാഭാവികത ഉണ്ടെന്ന് തോന്നുന്നുണ്ട്. പാര്‍ട്ടിയില്‍ ആരും സഹപ്രവര്‍ത്തകര്‍ക്കെതിരെ നീങ്ങുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ധാര്‍മികത സംബന്ധിച്ച്‌ പ്രതിപക്ഷം അഭിപ്രായ പ്രകടനം നടത്തുന്നതില്‍ പിണങ്ങിയിട്ടു കാര്യമില്ലെന്നും അദ്ധേഹം പറഞ്ഞു. ആര്‍ ബാലകൃഷ്ണ പിള്ളയെ പാര്‍ട്ടിയില്‍ എടുക്കേണ്ടത് സംബന്ധിച്ച ചര്‍ച്ചയുമായി മുന്നോട്ടു പോകേണ്ടെന്ന് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS