തിരുവനന്തപുരം : ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഹര്‍ജിയും വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയും തമ്മില്‍ ബന്ധമില്ലെന്ന്‍ എ കെ ശശീന്ദ്രന്‍. ഹൈക്കോടതിയില്‍ പരാതി നിലനില്‍ക്കെ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ജിക്ക് പിന്നില്‍ ആരാണെന്ന് മാധ്യമങ്ങള്‍ കണ്ടെത്തണം. നിരീക്ഷിക്കാന്‍ ആളുള്ളത് നല്ലതാണെന്നും ശശീന്ദ്രന്‍ പറഞ്ഞു. ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.