തിരുവനന്തപുരം : കഞ്ഞികുടിക്കാന്‍ പോലും വകയില്ലാത്ത സ്ഥാപനമാണ് കെഎസ്‌ആര്‍ടിസിയെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. പുതിയ നിയമനങ്ങളോന്നും സാധ്യമാകില്ലെന്നും മന്ത്രി പറഞ്ഞു. കെഎസ്‌ആര്‍ടിസിയില്‍ കണ്ടക്ടര്‍ ഒഴിവില്‍ അഡൈ്വസ് മെമ്മോ കൈപറ്റിയ ഉദ്യോഗര്‍ഥികളോട് അനുഭാവമുണ്ട്. പക്ഷേ ജോലി നല്‍കാന്‍ കഴിയില്ല. അവര്‍ കോടതിയെ സമീപിച്ചാലും നിയമപരമായി നേരിടുമെന്നും മന്ത്രി അറിയിച്ചു. ഇത്തരത്തിലുള്ള നിയമനം നിരോധിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ നേരത്തെ ശരിവെച്ചിരുന്നു. ഇതോടെ ലിസ്റ്റില്‍ പേര് വന്ന 4051 ഉദ്യോഗാര്‍ഥികളാണ് പ്രതിസന്ധിയിലായത്. കെഎസ്‌ആര്‍ടിസി അനുഭവിക്കുന്ന സാമ്ബത്തിക ഞെരുക്കമാണ് നിയമനം നിരോധിക്കാനുള്ള പ്രധാന കാരണമെന്ന് അധികൃതര്‍ പറയുന്നു.