കെഎസ്ആര്‍ടിസിയെ ഞെക്കി കൊല്ലാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രി

222

മാവൂര്‍ : കെഎസ്ആര്‍ടിസിയെ ഞെക്കി കൊല്ലാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. കെ.എസ്.ആര്‍.ടി.സി വടക്കന്‍ മേഖലാ വിഭാഗത്തിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി കെഎസ്ആര്‍ടിസിയെ മൂന്ന് മേഖലകളായി തിരിച്ചിരുന്നു, എന്നാല്‍ ചില സ്വാര്‍ത്ഥ താല്പര്യക്കാർ ഇതിനെ എതിർക്കുന്നുണ്ടെന്നും, ജനങ്ങള്‍ ഇത് മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. കെ എസ് ആര്‍ ടി സി ആരംഭിച്ച ചില്‍ സര്‍വീസ് ലാഭകരമാണ്. കോഴിക്കോട്-പാലക്കാട് കോഴിക്കോട്- കോയമ്പത്തൂർ ചിൽ ബസ് സർവീസ് തുടങ്ങുമെന്നും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ഓണക്കാലത്ത് ആരംഭിക്കുന്ന മാവേലി സര്‍വീസിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു

NO COMMENTS