കോഴിക്കോട് : ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനത്തിൽ സുപ്രീംകോടതി നിയമിച്ച സമിതിയുടെ നിര്‍ദ്ദേശം സര്‍ക്കാരിന് താങ്ങാനാകാത്തതെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. മേല്‍പ്പാലം നിര്‍മ്മിക്കാന്‍ ആവശ്യമായ ചെലവിന്റെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന നിര്‍ദേശം അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.