ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കില്ലെന്ന് ഗതാഗതമന്ത്രി

160

തിരുവനന്തപുരം : ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെശശീന്ദ്രന്‍. തീര്‍ഥാടകര്‍ക്ക് സ്വകാര്യ ടൂറിസ്റ്റ് ഓപ്പറേറ്റര്‍മാരുടെ സഹായത്തോടെ വാഹനങ്ങള്‍ അനുവദിക്കുമെന്ന കെഎസ്‌ആര്‍ടിസി എം.ഡിയുടെ ഉത്തരവിനെതിരെയാണ് ശശീന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്. തീരുമാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞത്. ഇരുപതു പേര്‍ വരെ അടങ്ങുന്ന തീര്‍ഥാടകര്‍ക്ക് സ്വകാര്യ ടൂറിസ്റ്റ് ഓപ്പറേറ്റര്‍മാരുമായി സഹകരിച്ച്‌ ആഡംബര സൗകര്യങ്ങളോടുകൂടിയ മിനി ബസ് അനുവദിക്കുമെന്നായിരുന്നു ടോമിന്‍ തച്ചങ്കരി അറിയിച്ചിരുന്നത്.

NO COMMENTS