കെഎസ്ആര്‍ടിസി ഗുരുതര പ്രതിസന്ധിയിലെന്ന് ഗതാഗത മന്ത്രി

157

തിരുവനന്തപുരം : താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍ മൂലം കെഎസ്ആര്‍ടിസി ഗുരുതര പ്രതിസന്ധിയിലാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ഇതുവരെ 184 സര്‍വീസുകള്‍ റദ്ദ്ക്കിയെന്നും ഇനിയും റദ്ദാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ശബരിമല സര്‍വീസുകളെയും ബാധിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു.
അധികഡ്യൂട്ടി ചെയ്യുന്ന കണ്ടക്ടര്‍മാര്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കും. പ്രശ്‌നം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

NO COMMENTS