കോഴിക്കോട് : സംസ്ഥാനത്ത് വീടില്ലാത്തവര്‍ക്ക് ലൈഫ് പദ്ധതിയിലൂടെ വീട് ലഭ്യമാക്കുന്നതിലൂടെ കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ ജനങ്ങളുടെയും മുന്നേറ്റമാണ് ലക്ഷ്യമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന് . ചേളന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയില്‍ പൂര്‍ത്തിയാക്കിയ 70 വീടുകളുടെ താക്കോല്‍ ദാനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.