തിരുവനന്തപുരം: എ.കെ.ശശീന്ദ്രന്റെ മന്ത്രിസഭാ പുനഃപ്രവേശനം സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് ചര്‍ച്ച ചെയ്യും. കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും അനുകൂല നിലപാടെടുത്തതോടെ ശശീന്ദ്രന് മന്ത്രിപദത്തിലെത്താന്‍ തടസങ്ങളുണ്ടാവില്ലെന്നാണ് സൂചന. ഫോണ്‍ കെണികേസിലെ പരാതിക്കാരി നല്‍കിയ ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതിയെടുക്കുന്ന തീരുമാനവും നിര്‍ണായകമാകും. കാര്യങ്ങള്‍ അനുകൂലമായാല്‍ അടുത്ത ആഴ്ച തന്നെ എ.കെ.ശശീന്ദ്രന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് എന്‍.സി.പി കേന്ദ്രങ്ങള്‍ പറയുന്നത്.