മുംബൈ: ബജറ്റ് ദിവസത്തെ പ്രത്യേക ഓഹരി വ്യാപാരത്തില്‍ സൂചികകളില്‍ നഷ്ടത്തോടെ തുടക്കം.സെന്‍സെക്സ് 150 പോയന്റോളം നഷ്ടത്തിലാണ്. നിഫ്റ്റിയാകട്ടെ 11,900 നിലവാരത്തിലുമാണ്. കൊറോണ വൈറസ് ലോകമാകെ വ്യാപിക്കുന്നതിന്റെ ആശങ്കയില്‍ യുഎസ് വിപണികള്‍ നഷ്ടത്തിലാണ് കഴിഞ്ഞദിവസം ക്ലോസ് ചെയ്തത്.
ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്.