ഇടുക്കി : നെടുങ്കണ്ടം ചെമ്മണ്ണാർ എള്ളംപ്ലാക്കൽ സ്വദേശിനിയും ബെംഗളൂരു രാജരാജേശ്വരി മെഡിക്കൽ കോളേജിലെ ഫിസിയൊ തെറാപ്പി വിദ്യാർഥിനിയുമായ അനില (19) ആണ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നുവീണ് മരിച്ചത്. മരണ വിവരം കോളേജ് അധികൃതരാണ് വീട്ടിൽ അറിയിച്ചത്. പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. അച്ഛൻ: ബിജു. അമ്മ: ബീന (ഉടുമ്പൻചോല പഞ്ചായത്ത് വൈസ് പ്രസിഡന്റ്), സഹോദരി: അമൃത. ശനിയാഴ്ചയാണ് അപകടം നടന്നത്.