വീട്ടില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു.

104

തിരുവല്ല : വീട്ടില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തിരുവല്ല നെടുമ്ബ്രം വൈക്കത്തില്ലം നോബിള്‍ ഭവനില്‍ വിജയകുമാര്‍ (62) ആണ് മരിച്ചത്. കഴിഞ്ഞ 23ന് അഹമ്മദാബാദില്‍ നിന്നെത്തിയ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തി ലായിരുന്നു.

ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് നാലോടെ നെഞ്ചുവേദന ഉണ്ടായി. ഉടന്‍ തിരുവല്ല താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.നിരീക്ഷണത്തിലായിരുന്നതിനാല്‍ സ്രവം പരിശോധനയ്ക്കയച്ചു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പരിശോധനാ ഫലം വന്ന ശേഷമേ സംസ്കരിക്കുക യുള്ളൂ. നെടുമ്പ്രം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് രമാദേവിയാണ് ഭാര്യ. മക്കള്‍: നോബിള്‍, ബ്രൈറ്റി, രോഹിത്.

NO COMMENTS