അംഗീകൃത ഗ്യാസ് ഏജന്‍സികളുടെ യോഗം ചേര്‍ന്നു

135

കോഴിക്കോട് : കൊയിലാണ്ടി താലൂക്കിലെ അംഗീകൃത ഗ്യാസ് ഏജന്‍സികളുടെ (വിവിധ ഓയില്‍ കമ്പനികളുടെ) ഒരു അടിയന്തിര യോഗം കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്നു. ഓണക്കാലത്തും തുടര്‍ന്നും എല്‍.പി.ജി ഉപഭോക്താക്കള്‍ക്ക് ഗ്യാസ് വിതരണം പരാതിക്കിടയില്ലാതെ സൂഗമമായി നടത്തണമെന്ന് യോഗം സംയുക്തമായി തീരുമാനിച്ചു.

ഡെലിവറി സംബന്ധമായ അധികതുക ഈടാക്കല്‍ പരാതികളില്ലാതെ വിതരണം നടത്തും. ഗ്യാസ് ലീക്കേജ്, സംബന്ധമായ പരാതികള്‍ ഏജന്‍സികളെ അറിയിക്കുന്ന സമയത്ത് തന്നെ ദ്രുതഗതിയില്‍ പരിഹാരം കാണുന്നതിനുളള സംവിധാനങ്ങള്‍ ഗ്യാസ് ഏജന്‍സികള്‍ ഒരുക്കിയിട്ടുള്ളതായി യോഗത്തില്‍ അറിയിച്ചു. ഗ്യാസ് സ്റ്റൗ, അനുബന്ധ ഉപകരണങ്ങള്‍ പരിശോധിക്കുന്നതിനുള്ള മാന്‍ഡേറ്ററി ഇന്‍സ്‌പെക്ഷനുമായി സഹകരിക്കുന്നതിന് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ ഗ്യാസ് ഏജന്‍സികള്‍ കൈക്കൊള്ളും.

ഓണക്കാലത്തേക്കാവശ്യമായ സ്റ്റോക്ക് മുന്‍കൂറായി സംഭരിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ നിര്‍ദ്ദേശിച്ചു. യോഗത്തില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ വി.പി രാജീവന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ എസ്.മുരഹരക്കുറുപ്, അഷറഫ്.ബി, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ദിനചന്ദ്രന്‍.സി.എം, ശ്രീജു.എം, സതീഷ്ചന്ദ്രന്‍.എ.കെ, ലിജി.എന്‍, സജിത എസ്.കെ, ശ്രീജ.എം.പി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

NO COMMENTS