കോൺഗ്രസ് നേതാക്കളുടെ യോഗം ആരംഭിച്ചു ; സ്‌ഥാനാർഥി പ്രഖ്യാപനം ഇന്ന് ഉച്ചയോടെ

35

ന്യൂഡൽഹി. സഥാനാർഥി പ്രഖ്യാപനത്തിനായി കോൺഗ്രസ് നേതാക്കളുടെ യോഗം ആരംഭിച്ചു. സ്‌ഥാനാർഥി പ്രഖ്യാപനം ഇന്ന് ഉച്ചയോടെ ഉണ്ടായേക്കും. ഡൽഹിയിൽ കെ.സി.വേണുഗോപാൽ എംപിയുടെ വീട്ടിലാണ് യോഗം ചേർന്നിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവർ പങ്കെടുക്കുന്നു.

തൃശുരിൽ കെ.മുരളീധരനായി ചുവരെഴുത്ത് ആരംഭിച്ചു പാർട്ടി തീരുമാനം ഉച്ചയോടെ ഉണ്ടാകുമെന്നും അത് അംഗീകരിക്കുമെന്നും വടകരയിൽ പുതിയ സ്‌ഥാനാർഥി വന്നാലും കൺവെൻഷന് മാറ്റമുണ്ടാകില്ലെന്നും മുരളീധരൻ പ്രതികരിച്ചു. വടകരയിൽ ഷാഫി പറമ്പിലിന് സ്‌ഥാനാർഥിയാകുന്നതിൽ അതൃപ്‌തിയുണ്ടെന്നും, എന്നാൽ പാർട്ടി തീരുമാനത്തിന് വഴങ്ങുമെന്ന് ഷാഫി പറഞ്ഞതായാണ് റിപ്പോർട്ടുകൾ

NO COMMENTS

LEAVE A REPLY