കാസർഗോഡ് : പൈവളിഗെ പഞ്ചായത്തിലെ ബായാര്‍ കനിയാലയിലാണ് സംഭവം. തിങ്കളാഴ്ച വൈകിട്ടോടെയാണ് കനിയായില്‍ മാനസിക വിഭ്രാന്തിയുള്ള ഉദയ എന്ന യുവാവ് അമ്മാവന്‍മാരടക്കം നാലുപേരെ ദാരുണമായി വെട്ടി കൊലപ്പെടുത്തിയത് .
ബാബു, സദാശിവ, വിട്‌ല, ദേവസി എന്നിവരാണ് കൊല്ലപ്പെട്ടത്.ഇവരുടെ ബന്ധുവായ ഉദയ തന്നെയാണ് കൊല നടത്തിയതെന്നും ഇയാള്‍ക്ക് കടുത്ത മാനസിക വിഭ്രാന്തിയുള്ളതായുമാണ് നാട്ടുകാര്‍ പറയുന്നത്. കൊല്ലപ്പെട്ട മൂന്ന് പേര്‍ ഉദയയുടെ അമ്മാവന്മാരാണ്. ദേവകി അമ്മായിയാണ്. കൊലപാതകത്തിനു പിന്നിൽ സ്വത്ത് തര്‍ക്കമാണെന്ന് സൂചനയുണ്ട്. ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു. .
കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിൽപ്പെട്ട ഉപ്പള പട്ടണത്തിൽ നിന്നും 15 കിലോമീറ്റർ മാത്രം അകലെയുള്ള സ്ഥലമാണ് പൈവളിഗെ. വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.