തിരുവനന്തപുരം: പൂജപ്പുരയിൽ ബാറിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് മധ്യവയസ്കനെ അടിച്ചുകൊന്നു. വിമുക്തഭടനും പൂന്തുറ സ്വദേശിയുമായ പ്രദീപ്(54) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ആറംഗസംഘമാണ് പ്രദീപിനെ ബാറിന് പുറത്തുവെച്ച് ആക്രമിച്ചത്. മർദനത്തിനിടെ പിടിച്ചുതള്ളിയപ്പോൾ, തലയിടിച്ചു വീണാണ് പ്രദീപിന്റെ മരണം സംഭവിച്ചതെ ന്നാണ് പ്രാഥമിക വിവരം. സംഭവത്തിന് പിന്നാലെ പ്രതികളെല്ലാം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായാണ് റിപ്പോർട്ടുകൾ
ദൃക്സാക്ഷികളില്ലാത്ത സംഭവത്തിൽ അവ്യക്തമായ ചില സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് പോലീസിന് കിട്ടിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷ ണത്തിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന. എന്നാൽ, ഇവർ കൃത്യത്തിൽ പങ്കാളികളായവരാണോ എന്നകാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കേസിൽ വിപുലമായ അന്വേഷണം തുടരുകയാണ്.