ശബരിമലയെ പൊലീസിനെ ഉപയോഗിച്ച്‌ കളങ്കപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എ.എന്‍. രാധാകൃഷ്ണന്‍

194

പത്തനംതിട്ട : ശബരിമലയെ പൊലീസിനെ ഉപയോഗിച്ച്‌ കളങ്കപ്പെടുത്താനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍. ശബരിമലയില്‍ ക്രിമിനലുകളായ പൊലീസുകാരുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പൊലീസ് സംവിധാനം അപകടകരമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള ഐജി വിജയ് സാഖറെ അറിയപ്പെടുന്ന ഒന്നാം നമ്ബര്‍ ക്രിമിനലാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ശരണം വിളിക്കുന്ന അയ്യപ്പന്‍മാരെയെല്ലാം ക്രിമിനലുകളായാണ് പൊലീസ് കാണുന്നതെന്നും കശ്മീരില്‍ ഭീകരരെ നേരിടുന്ന രീതിയില്‍ തന്നെയാണ് ശബരിമലയില്‍ വിശ്വാസികളെ അടിച്ചമര്‍ത്താന്‍ പൊലീസ് ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS