എഎന്‍ ഷംസീര്‍ എംഎല്‍എയ്ക്ക് എതിരായ വിധി ജില്ല സെഷന്‍സ് കോടതി സ്റ്റേ ചെയ്തു

257

തലശ്ശേരി: പോലീസുകാരെ ഭീഷണിപ്പെടുത്തി പ്രസംഗിച്ചുവെന്ന കേസില്‍ അഡ്വ. എഎന്‍ ഷംസീര്‍ എംഎല്‍എയെ ശിക്ഷിച്ച കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധി ജില്ല സെഷന്‍സ് കോടതി സ്റ്റേ ചെയ്തു. മൂന്നു മാസം തടവിനും 2000 രൂപ പിഴയടക്കാനുമാണ് എഎന്‍ ഷംസീറിനെ കോടതി ശിക്ഷിച്ചിരുന്നത്. ഇതിനെതിരെ നല്‍കിയ ഹരജിയിലാണ് വിധി സ്റ്റേ ചെയ്തത്. 2012 ജൂലൈ 20നായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് കണ്ണൂര്‍ ടൗണ്‍ എസ്‌ഐയായിരുന്ന സനല്‍കുമാറിന്റെ പരാതിപ്രകാരമായിരുന്നു പൊലീസ് കേസെടുത്തത്.

NO COMMENTS

LEAVE A REPLY