ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന കാസറഗോഡ് സ്വദേശി മരണപ്പെട്ടു

92

ഉദുമ: ക്വാറന്റൈനില്‍ കഴിയുകയായിരുന്ന കാസറഗോഡ് ഉദുമ പാക്യാര സൗത്ത് കരിപ്പോടിയിലെ അബ്ദുര്‍ റഹ് മാന്‍ തിരുവക്കോളി (54) ആണ് മരണപ്പെട്ടത് .

എട്ടു ദിവസം മുമ്പ് ദുബൈയില്‍ വെച്ച്‌ നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവായിരുന്നു.തുടര്‍ന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ മകന്‍ ജിഷാദിന്റെ കൂടെ ദുബൈയില്‍ നിന്ന് നാട്ടിലെത്തിയതായിരുന്നു. ഇരുവരും വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.തിങ്കളാഴ്ച രാവിലെ ഉപ്പയും മകനും ഉദുമ പ്രാഥമികാ രോഗ്യ കേന്ദ്രത്തില്‍ വെച്ച്‌ സ്രവം എടുത്തിരുന്നു. വൈകിട്ട് ശ്വാസ തടസം അനുവഭപ്പെട്ട അബ്ദുര്‍ റഹ് മാനെ ഉടന്‍ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

ഭാര്യ: ഷരീഫ. മറ്റു മക്കള്‍: ഡോ. ജസീല, ജസീല്‍, ഫാദില്‍, അതീഖ്. കോവിഡ് പരിശോധനാ ഫലം ലഭിച്ചതിന് ശേഷമായിരിക്കും ഖബറടക്കം.

NO COMMENTS