തിരുവനന്തപുരം : പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മലയിൻകീഴ് വിളവൂർക്കൽ മലയം സ്വദേശിയും ഡി വൈ എഫ് ഐ പ്രവർത്തകനുമായ ജിനേഷ് ഭവനിൽ ജിനേഷ് ജയൻ (29) ആണ് അറസ്റ്റിലായത് . ഇയാൾക്കെതിരെ ഗുരുതരമായ തെളിവുകൾ പോലീസ് കണ്ടെത്തി.
ജിനേഷിന്റെ ഫോണിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വിഡിയോ പൊലീസ് കണ്ടെത്തി പെൺകുട്ടികൾക്ക് ലഹരി വസ്തുക്കൾ കൊടുക്കുന്ന വിഡിയോകളും ഇതിൽ ഉണ്ട്. മാരകായുധങ്ങളും ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെത്തി കൂടുതൽ അന്വേഷണത്തിനായി ഫോൺ സൈബർ സെല്ലിന് കൈമാറി. പ്രതികൾ ഇപ്പോൾ റിമാൻഡിൽ ആണ്. ആറു വർഷം മുൻപും ജിനേഷിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്തെത്തിയിരുന്നു.
തന്റെ മൊബൈൽ ഫോൺ നമ്പർ വിവിധ അശ്ലീല വാട്സാപ് ഗ്രൂപ്പുകളിൽ ജിനേഷ് പങ്കുവച്ചതിനെതിരെ യുവതി കേസു കൊടുക്കാൻ തീരുമാനിച്ചപ്പോൾ പാർട്ടിക്കാർ വിഷയത്തിൽ ഇടപെട്ടു. എന്നിട്ടും യുവതി പിന്മാറിയില്ല. ഒടുവിൽ ജിനേഷിന്റെ മാതാപിതാക്കൾ ക്ഷമിക്കണമെന്ന് അപേക്ഷിച്ചപ്പോൾ ഗാന്ധി വേരിൽ 21,000 രൂപ അടച്ച രസീൽ കാണിച്ചാൽ പരാതി കൊടുക്കില്ലെന്ന് നവതി നിലപാടെടുക്കുകയായിരുന്നു. ഈ സംഭവം അന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.