ആറ്റിങ്ങല്‍ പ്രീ പ്രൈമറി സ്‌കൂളിന് പുതിയ കെട്ടിടം ഉയരും ; മന്ത്രി വി.ശിവന്‍കുട്ടി തറക്കല്ലിട്ടു

16

ആറ്റിങ്ങല്‍ ഗവണ്‍മെന്റ് പ്രീ- പ്രൈമറി സ്‌കൂളിന്റെ പുതിയ മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു. ശാസ്ത്രീയമായ പ്രീ സ്‌കൂള്‍ വികസനം കുട്ടികള്‍ക്ക് മികച്ച ശൈശവ അനുഭവം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

56.5 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ഇരുനില കെട്ടിടം പണിയുന്നത്. നിലവില്‍ 41 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ പുതിയ കെട്ടിടം വരുന്നതോടെ പഠന സാഹചര്യങ്ങളും കൂടുതല്‍ മെച്ചപ്പെടും. രണ്ട് ക്ലാസ് മുറികള്‍, ഒരു ഓഫീസ് മുറി, പാചകപുര എന്നിവയാണ് പുതിയ കെട്ടിടത്തില്‍ ഉണ്ടാവുക.ആറ്റിങ്ങല്‍ നഗരസഭയുടെ കീഴിലുള്ള നഴ്സറി സ്‌കൂളിന് 62 വര്‍ഷത്തെ മാതൃകാപരമായ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. ഒ.എസ് അംബിക എം. എല്‍. എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആറ്റിങ്ങല്‍ നഗരസഭ ചെയര്‍പേഴ്സണ്‍ എസ്. കുമാരി, നഗരസഭ ഉപാധ്യക്ഷന്‍ തുളസീധരന്‍ പിള്ള, മറ്റ് കൗണ്‍സിലര്‍മാര്‍ എന്നിവരും പങ്കെടുത്തു. അധ്യാപകരും വിദ്യാര്‍ത്ഥികളും നാട്ടുകാരും സന്നിഹിതരായിരുന്നു.

NO COMMENTS

LEAVE A REPLY