തിരുവനന്തപുരം: നെയ്യാര്‍ ഡാം നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ വളപ്പിലെ ഔഷധ കുന്നില്നിന്നാണു വ്യാജചാരായ വാറ്റ് വാറ്റ് ഉപകരണങ്ങളും കോടയും കണ്ടെത്തിയത്. 50 ലിറ്റര്‍ കോടയും പാത്രങ്ങളും കന്നാസുകളും വാറ്റ് ഉപകരണങ്ങളുമാണ് കണ്ടെത്തിയത് . ജയില്‍ പുള്ളികളാണു വാര്ഡന്മാരെ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കുഴിച്ചിട്ട നിലയില്‍ വാറ്റ് സാധനങ്ങള്‍ കണ്ടെത്തി.
പിടിച്ചെടുത്തവ ജയില്‍ അധിക്യതര്‍ എക്സൈസിനു കൈമാറി. കഴിഞ്ഞ ഫെബ്രുവരിയില്‍ ജയില്‍ വളപ്പില്‍നിന്നു ചാരായവും വാറ്റുകാരനേയും പിടികൂടിയിരുന്നു.