തിരുവനന്തപുരം: മകരവിളക്ക് കാലത്ത് സ്ത്രീകള്‍ വരരുതെന്ന് പറഞ്ഞിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. തിരക്ക് കൂടി നിന്ന രണ്ട് ദിവസം യുവതികള്‍ വരരുതെന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. തന്റെ വാക്കുകളെ ഒരു മാധ്യമം തെറ്റായി വ്യാഖ്യാനിച്ചതാണ്. മുഖ്യമന്ത്രി തന്നെ വിമര്‍ശിച്ചതായി കരുതുന്നില്ലെന്നും മുഖ്യമന്ത്രിയുടെ വാക്കുകളെ നല്ല നിലയില്‍ എടുത്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.