കോഴിക്കോട് : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി 40-50 അടി താഴ്ചയിലേക്ക് വീണ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തകര്‍ന്നു. അപകടത്തിൽ പൈലറ്റ് അടക്കം മൂന്ന് പേർ മരിച്ചതായി സൂചനകൾ . 167 യാത്രക്കാരും ജീവനക്കാരുമടക്കം 170 ലേറെ പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ . വിമാനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും വേര്‍പെട്ട നിലയിലാണ് .പരിക്കേറ്റ യാത്രക്കാരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഫയര്‍ ഫോഴ്‌സും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി യാത്രക്കാരെ വിമാനത്തില്‍നിന്ന് ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വിമാനത്തില്‍ നിന്നും കറുത്ത പുക ഉയരുന്നതായാണ് റിപ്പോര്‍ട്ട്. ദുബൈയില്‍ നിന്ന് കോഴിക്കോടേക്കുള്ള വിമാനമാണ് അപകടത്തില്‍ പെട്ടത്.
ദുബായില്‍ നിന്നും കാലിക്കറ്റ് എയര്‍പോര്‍ട്ടിലേക്ക് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ആണ് അപകടത്തില്‍ പെട്ടത്. മഴകാരണം റണ്‍വേയില്‍ നിന്നും തെന്നി മാറുകയായിരുന്നു. .എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 1344 വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനത്തില്‍ 170-ല്‍ അധികം യാത്രക്കാര്‍ ഉണ്ടെന്നും പറയുന്നു.