പതിനാലുകാരനെ പീഡിപ്പിച്ച സൈക്കോളജിസ്റ്റിന് ഏഴ് വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും

22

തിരുവനന്തപുരം: മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയ്‌ക്കെത്തിയ പതിനാലുകാരനെ ലൈംഗിക മായി പീഡിപ്പിച്ച കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കെ.ഗിരീഷിന് ഏഴ് വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

വിവിധ കുറ്റങ്ങള്‍ക്ക് 26 വര്‍ഷം തടവുശിക്ഷ ലഭിച്ചുവെങ്കിലും ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഏറ്റവും കൂടുതല്‍ കാലം ലഭിച്ച ശിക്ഷയായ ഏഴ്‌വര്‍ഷം ജയിലില്‍ കഴിഞ്ഞാല്‍ മതിയാകുമെന്ന തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആജ് സുദര്‍ശന്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കേ പീഡനം നടത്തി, മാനസിക അസ്വാസ്ഥ്യമുള്ള കുട്ടിയെ പീഡിപ്പിച്ചു, ഒന്നില്‍ കൂടുതല്‍ തവണയുള്ള പീഡനം, മുന്‍പ് പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും കുറ്റം ആവര്‍ത്തിച്ചു എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞത്.

2015 ഡിസംബര്‍ ആറ് മുതല്‍ 2017 ഫെബ്രുവരി 21 വരെയുള്ള കാലഘട്ടത്തില്‍ കൗണ്‍സിലിംഗിനെത്തിയ കുട്ടിയെ ആണ് പീഡിപ്പിച്ചത്. ഇതേതുടര്‍ന്ന് കുട്ടിയുടെ മനോനില കൂടുതല്‍ വഷളായി. കുട്ടിയെ മറ്റ് ഡോക്ടര്‍മാരെ കാണിക്കാന്‍ പ്രതി തന്നെ ശിപാര്‍ശ ചെയ്തു. എന്നാല്‍ പീഡനവിവരം പുറത്തുപറയരു തെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പല ഡോക്ടര്‍മാരെ കാണിച്ചിട്ടും കുട്ടിയുടെ അവസ്ഥയില്‍ മാറ്റമുണ്ടായില്ല. ഒടുവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തില്‍ 2019 ജനുവരി 30ന് ചികിത്സ നല്‍കിയപ്പോഴാണ് കുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്. അശ്ലീല വീഡിയോ കാണിച്ചായിരുന്നു പീഡനം.

ഡോക്ടര്‍മാരായ വിവരം പോലീസിനെ അറിയിച്ചത്. മറ്റൊരു കുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസില്‍ ഒരു വര്‍ഷം മുന്‍പ് ഇതേ കോടതി തന്നെ പ്രതിയെ ആറു വര്‍ഷം കഠിന തടവിനു ശിക്ഷിച്ചിരുന്നു. ഈ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറക്കിയ പ്രതി വീടിനോട് ചേര്‍ന്ന് നടത്തിയിരുന്ന സ്വകാര്യ ക്ലിനിക്കിലാണ് പീഡനം നടന്നത്.

പിഴ അടച്ചില്ലെങ്കില്‍ നാല് വര്‍ഷം കൂടി തടവ് അനുഭവിക്കണം.

NO COMMENTS

LEAVE A REPLY