വര്‍ക്കല: ചിറയിന്‍കീഴ് എം.പി. സന്പത്തിന്റെ ഭാര്യാ മാതാവും മടവൂര്‍ സീമന്തപുരം ഏരുപൊയ്ക വീട്ടില്‍ മുകിള്‍ വര്‍ണന്റെ ഭാര്യയുമായ ഇന്ദിര (68) നിര്യാതയായി. ഇന്നലെ രാവിലെ 11.30ന് പുന്നമൂടിനും റെയില്‍വേ സ്റ്റേഷനുമിടയ്ക്കാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്നു കൊല്ലം ഭാഗത്തേക്കു പോകുകയായിരുന്ന ട്രെയിന്‍ തട്ടിയായിരുന്നു മരണം. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം വര്‍ക്കലയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ 11ന് മടവൂര്‍ സീമന്തപുരത്ത് സംസ്കരിക്കും.
മക്കള്‍: ലിസി, ബിനി, ബിസി. മറ്റു മരുമക്കള്‍: അജയകുമാര്‍, ജോസ്.