എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാര്‍ഥിനി കിണറ്റില്‍ വീണു മരിച്ചു.

87

കാസര്‍കോട്​ : എസ്.എസ്.എല്‍.സി അവസാന പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാര്‍ഥിനി വീട്ടുകിണറ്റില്‍ വീണു മരിച്ചു.കുമ്ബള ആരിക്കാടി കടവത്ത് ഗെയിറ്റിനടുത്തു താമസിക്കുന്ന പത്മനാഭ – വിമല ദമ്ബതികളുടെ മകള്‍ അഷ്മിത (15) ആണ് മരിച്ചത്. കുമ്ബള ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയാണ്​.

വ്യാഴാഴ്ച എസ്.എസ്.എല്‍.സി അവസാന പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി ഉച്ചതിരിഞ്ഞ് കുടവുമായി കിണറ്റിനരികിലേക്ക് പോയിരുന്നു. ഏറെ നേരമായിട്ടും കാണാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കിണറ്റില്‍ വീണതായി മനസ്സിലായത്. സഹോദരന്‍: ഷമ്മിത്ത്.

NO COMMENTS