നടിയെ ആക്രമിച്ച കേസില്‍ അഡ്വ. എ. സുരേശന്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

260

തിരുവനന്തപുരം: യുവനടിയെ കാറിലിട്ട് ആക്രമിച്ച കേസില്‍ അഡ്വ. എ. സുരേശനെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചു. പ്രോസിക്യൂഷനുവേണ്ടി അദ്ദേഹം ഹാജരാകും. സൗമ്യ കേസിലും അഡ്വ. എ. സുരേശന്‍ തന്നെയായിരുന്നു സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വേണമെന്ന് നടിയും കുടുംബവും അപേക്ഷിച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. കഴിഞ്ഞ ഫെബ്രുവരി 17നാണ് നടിയെ അങ്കമാലി അത്താണിക്കു സമീപം തട്ടിക്കൊണ്ടുപോയി കാറിലിട്ട് പീഡിപ്പിച്ചത്. ദിലീപ് നല്‍കിയ ക്വട്ടെഷനെ തുടര്‍ന്നാണ് പള്‍സര്‍ സുനിയും സംഘവും നടിയെ. ഓടുന്ന വാഹനത്തിനുള്ളില്‍ ആക്രമിച്ചത്. അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം നടിയെ കൊച്ചി കാക്കനാട് ഭാഗത്ത് ഇറക്കിവിടുകയായിരുന്നു. സംഭവത്തില്‍ ഗൂഢാലോചന കുറ്റം ചുമത്തി കഴിഞ്ഞ ദിവസമാണ് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

NO COMMENTS