പത്ത് വയസുകാരിക്ക് എം ഡി എം എ നൽകി.

17

പത്ത് വയസുകാരിക്ക് 12 വയസുകാരനായ സഹോദരൻ എം ഡി എം എ നൽകി. കൊച്ചിയിലാണ് സംഭവം. ലഹരിമരുന്ന് വാങ്ങാ നായി കുട്ടി വീട്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ മോഷ്ടിച്ചതായി റിപ്പോർട്ടുകൾ. വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോഴാണ് കുട്ടി ലഹരി ഉപ യോഗിച്ചിരുന്നതെന്നും പ്രശ്നം മനസിലാക്കി ചോദ്യം ചെയ്‌തതോടെ കുട്ടി അക്രമാസക്തനായി വീട്ടുകാരെ അക്രമിച്ചു
എന്നുമാണ് വിവരം.

ഡിജിറ്റൽ പെന്നിൽ പാസ്വേർഡ് സേവ് ചെയ്‌തത് ഉപയോഗിച്ചാണ് പണം കവർന്നത് പാസ്വേർഡ് മാറ്റുമ്പോൾ അത് മനസിലാക്കി വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന പണം എടുക്കുകയായിരുന്നു രാത്രികാലങ്ങളിൽ എല്ലാവരും ഉറങ്ങി എന്ന് ഉറപ്പാക്കി സൈക്കി ളിൽ ലഹരി മരുന്ന് വാങ്ങാനും ഉപയോഗത്തിനും പൊയിരുന്നതായി കണ്ടെത്തി കുട്ടിയെ കാണാതായ ദിവസം നടത്തിയ അന്വേഷണ ത്തിലാണ് തുടർ വിവരങ്ങൾ പുറത്തറിയുന്നത്.

നെടുമ്പാശേരിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് ഡി അഡിക്ഷൻ ടീസൻ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു ഇവിടെ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് പത്ത് വയസുകാരിയായ സഹോദരിക്കും എംഡിഎംഎ നൽകിയതായി 12കാരൻ വെളിപ്പെടുത്തുന്നത്. ഇപ്പോൾ ഡീ അഡിക്ഷൻ സെൻ്ററിൽ ചികിത്സയിലാണ്.

NO COMMENTS

LEAVE A REPLY