റിയാദ്: സൗദി അറേബ്യയില്‍ ഇന്നലെ 154 പേര്‍ക്കുകൂടി കൊറോണ രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1,453 ആയി. ഇതില്‍ 115 പേര് സുഖം പ്രാപിച്ചു.
മക്ക (40), ദമ്മാം (34), റിയാദ് (22), മദീന (22), ജിദ്ദ (09), ഹൊഫൂഫ് (06), ഖോബാര്‍ (06), ഖത്തീഫ് (05), തായിഫ് (02), യാമ്ബു (01), ബുറൈദ (01), അല്‍റസ് (01), ഖമീസ് (01), ദഹ്റാന്‍ (01), സാംത (01), ദവാദ്മി (01), തബൂക് (01) എന്നിങ്ങനെയാണ് പ്രവിശ്യ തിരിച്ചുള്ള രോഗബാധിതരുടെ കണക്ക്.രോഗബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ മക്കയില്‍ കര്‍ഫ്യു സമയം നീട്ടിയിട്ടുണ്ട്. മക്കയിലെ ചില ഭാഗങ്ങളില്‍ കര്‍ഫ്യു മുതല്‍ 24 മണിക്കൂര്‍ ആയി ദീര്‍ഘിപ്പിച്ചു.