കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ദുമുര്‍ജാല സ്റ്റേഡിയത്തില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പരിശീലകനായ സുജിത് പാലിനെ ഹൗറ പോലീസ്അറസ്റ്റ് ചെയ്തു.11 കാരിയായ പെണ്‍കുട്ടി ദിവസവും സ്റ്റേഡിയത്തില്‍ പരിശീലനത്തിനായി എത്താറുണ്ട്. കഴിഞ്ഞ ദിവസം രാവിലെ പരിശീലനത്തിനു ശേഷം മടങ്ങുന്നതിനിടെ ഷൂ എടുക്കാന്‍ മറന്നതോടെ വീണ്ടും സ്റ്റേഡിയത്തിനകത്തേക്ക് പോയി.
ഈ സമയം സ്‌റ്റേഡിയത്തിലുണ്ടായിരുന്ന സുജിത് കുട്ടിയെ മോശമായ രീതിയില്‍ കയറിപ്പിടിക്കാന്‍ ശ്രമിക്കുക യായിരുന്നു.തുടര്‍ന്ന് പെണ്‍കുട്ടി നിലവിളിച്ചതോടെ സ്‌റ്റേഡിയത്തിലെ മറ്റു ജീവനക്കാരെത്തി കുട്ടിയെ രക്ഷപ്പെടുത്തി സുജിതിനെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സുജിത്തിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു.