കാസര്‍കോട് : സംസ്ഥാന സര്‍ക്കാരിന്റെ ഊര്‍ജ്ജിത വ്യവസായവല്‍ക്കരണത്തിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭകര്‍ക്കായി രണ്ട് ദിവസത്തെ ടെക്നോളജി ക്ലിനിക്ക് സംഘടിപ്പിക്കും.
ഡിസംബര്‍ ആദ്യവാരം കാസര്‍കോട് ചൗക്കിയിലുള്ള കൃഷി വിജ്ഞാന് കേന്ദ്രയില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളായ നാളികേരം, ചക്ക, മാങ്ങ, കശുമാങ്ങ, പൈനാപ്പിള്‍ തുടങ്ങിയവയുടെ സംസ്കരണം, മൂല്യ വര്‍ധന,പാക്കേജിങ്ങിലെ ആധുനിക രീതികള്‍ എന്നിവയില്‍ പരിശീലനവും, ക്ലാസും ലഭിക്കും. ജില്ലയിലെ തെരഞ്ഞെടുത്ത 40 പേര്‍ക്കാണ് പരിശിലനം നല്‍കുന്നത് .പരിശീലനം സൗജന്യമാണ്.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9744222911, 9188127209, 9744370989, 9995862592, 9947248662.