തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് നല്ല നിലയില്‍ തന്നെ അംഗീകാരം ലഭിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തിന്‍റെ വ്യാജ പ്രചരണത്തിനുള്ള മറുപടിയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇടതുമുന്നണിനിക്ക് വലിയ ഭൂരിപക്ഷം തന്നെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പിനെ പ്രതിപക്ഷം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാണ് നേരിട്ടത്. അതിനാല്‍ ഇതിനുള്ള മറുപടി ഫലം വരുമ്ബോള്‍ പ്രതിപക്ഷത്തിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.