മേയറും കെ എസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്‌പോര്

32

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറുമായി വാക്‌പോര് . കഴിഞ്ഞ ദിവസം മേയറും ഭർത്താവും അടുത്ത ബന്ധുവിൻറെ കല്യാണ ചടങ്ങിൽ പങ്കെടുത്ത ശേഷം കുടുംബത്തോ ടൊപ്പം കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കെഎസ്ആർടിസി ബസ് തട്ടാൻ വന്നു. എന്നാൽ അത് വലിയ കാര്യമാക്കിയില്ല മേയർ പറഞ്ഞു. പിന്നീട് ഞങ്ങളെ ഓവർടേക്ക് ചെയ്യാൻ സമ്മതിക്കാതെ ആയിരുന്നു ഡ്രൈവിങ്.

ഒടുവിൽ കാർ ഓവർടേക്ക് ചെയ്യുന്ന സമയത്ത് ഞങ്ങളെ നോക്കി കെഎസ്ആർടിസി ഡ്രൈവർ കണ്ണിറുക്കി കാണിച്ചു. അതിനു ശേഷം കൈയും നാവും ഉപയോഗിച്ചുള്ള ലൈംഗിക ചേഷ്‌ട അയാൾ ഞങ്ങളോട് കാണിച്ചു. ഒടുവിൽ പാളയം സാഫല്യം കോംപ്ല ക്‌സിനു മുന്നിൽ വച്ച് വണ്ടി തടഞ്ഞുനിർത്തുകയും ഞങ്ങൾ ചോദ്യം ചെയ്യുകയും ചെയ്തു .

എന്നാൽ വളരെ മോശമായാണ് എൻ്റെ സഹോദരനോടുൾപ്പെടെ ഡ്രൈവർ സംസാരിച്ചത്. അവിടെ കൂടിയവരോട് ചോദിച്ചാൽ കാര്യ ങ്ങളറിയാമെന്നും അതുകൊണ്ട് സഹോദരാ ഞങ്ങൾ കേസുമായി മുന്നോട്ടുപോകുമെന്നും എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് ഞാൻ കേസുമായി മുന്നോട്ടു പോകുന്ന തെന്നും ഞാനും എൻ്റെ സഹോദരന്റെ ഭാര്യയും അത്രയ്ക്ക് അപമാനം നേരിട്ടെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.

ഡ്രൈവറോട് ഇങ്ങനെ തട്ടിക്കയറാതെ സംസാരിക്കുവെന്ന് അവർ പലതവണ പറയുന്നുണ്ടായിരുന്നു. വിജിലൻസ് ടീമും കൻ്റോൺമെൻ്റ് പൊലീസും സംഭവസ്‌ഥലത്തെത്തി. കെഎസ്ആർടിസി ഡ്രൈവർ എൽ.എച്ച് യദുവിനെതിരെ ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറി
നു സച്ചിൻദേവ് എംഎൽഎ നാളെ നേരിട്ട് പരാതി നൽകും.

NO COMMENTS

LEAVE A REPLY