ഉപ്പള: പ്രമുഖ വ്യവസായിയും,പൗര പ്രമുഖനു മായ ഉപ്പള ഗേറ്റ് ലത്തീഫ് മഞ്ചേശ്വരത്തെ മംഗൽപാടി താലൂക്ക് ആശുപത്രിക്ക് നൽകിയത് ലോകോത്തര നിലവാരമുള്ള ഡയാലിസിസ് മെഷീനാണെന്ന് കമറുദ്ദീൻ എം.എൽ.എ. പറഞ്ഞു.
ജർമ്മനിയിൽ നിന്നുമാണ് ഇവിടെ എത്തിച്ചത്. ഏവരുടെയും പ്രശംസക്ക് പാത്രമാകുന്ന പ്രവർ ത്തിയും,നന്മയുടെ വറ്റാത്ത ഉറവയുമാണ് ഉപ്പള ലത്തീഫിൻറെ ഈ കൈത്താങ്ങെന്നും ഈ ദേശത്തെ നിരവധി ആളുകളുടെ മനസ്സിനെ കുളിര് പകരുന്ന ഒന്നാണിതെന്നും എം എൽ എ പറഞ്ഞു.
മംഗൽപാടി താലൂക്ക് ഹെഡ് കോട്ടേഴ്സ് ആശുപത്രിയിൽ കമറുദ്ദീൻ എം. എൽ. എ.യുടെ സാന്നിധ്യത്തിലായിരുന്നു ഡയാലിസിസ് മെഷീൻ ഏറ്റുവാങ്ങിയത്.നാടിന്റെ പല കോണുകളിൽ നിന്നും ഉയർന്ന സമ്മർദ്ദഫലമായി ആശുപത്രിയിലെ ഇലക്ട്രിക് പണികൾ പൂർണമായും പൂർത്തിയായിരിക്കു കയാണിപ്പോൾ. ഏതാനും ദിവസത്തിനകം ഇവ പ്രവർത്തനക്ഷമമാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം. അഷ്റഫ് പറഞ്ഞു.
പ്രസ്തുത ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുൽ ഹമീദ്,ബി ഡി ഓ സുരേന്ദ്രൻ എച് എം സി അംഗങ്ങളായ പിഎം സലീം,സത്യൻ സി ഉപ്പള, ഹമീദ് കോസ്മോസ്, മഹമൂദ് കൈകമ്പ, സെഡ് എ കയ്യാർ.ഒ എം റഷീദ്, അബു തമാം, റൈഷാദ്, ഐശൽ ഫൌണ്ടേഷൻ ഡയറക്ടർമാരായ ഡോക്ടർ ഫവാസ്, ദിൽഷാദ് കാസറഗോഡ്, എസ് എ തങ്ങൾ, തുടങ്ങിയവർ സംബന്ധിച്ചു.