ജന്മനാ വൈകല്യമുള്ള മകളെയും തോളിലേറ്റി 15 വർഷത്തോളം നടന്ന പിതാവിന് കാരുണ്യ സ്പർശ മേകി യുവ ഡോക്ടറും പിതാവും

46

തിരുവനന്തപുരം : കഴക്കൂട്ടം രാമചന്ദ്രൻ നഗർ, കരിയിൽ, മാധവ ദന്തൽ ക്ലിനിക്ക് ഉടമ ഡോക്ടർ അജിത്തും അദ്ദേഹത്തിൻറെ പിതാവ് സുഭാഷ് എന്നിവരാണ് സുമനസ്സിൻറെ ഉടമകൾ. സെറിബ്രൽ പാൾസി രോഗമാണ് മകൾക്ക്. ഈ മകളുടെ വീട്ടിൽ വാഹനം സൗകര്യം എത്താൻ വഴി സൗകര്യമില്ലാത്തതുകൊണ്ട് പിതാവ് ഷിബു 15 വർഷത്തോളം ഈ മകളെയും തോളിലേറ്റിയാണ് ആശുപത്രികളിലും മറ്റും കൊണ്ട് പൊയ്ക്കൊണ്ടിരുന്നത്

ഈ മോളുടെ വീട്ടിൽ വാഹനമെത്താനായി ഡോക്ടറും പിതാവും അമിത വിലകൊടുത്ത് വാങ്ങിയ ഭൂമിയുടെ മതിൽ ഇടിച്ചു മാറ്റി സൗകര്യം ഒരുക്കി കൊടുക്കുകയായിരുന്നു .ഈ മോളുടെ വീട്ടിൽ വാഹനമെത്താനുള്ള വഴി സൗകര്യമൊരുക്കി കൊടുത്തതിൽ അയൽക്കാരും നാട്ടുകാരും വളരെ സന്തോഷത്തിലാണ്. എല്ലാവരും ഈ കുടുംബത്തിനു ലഭിച്ച കാരുണ്യ പ്രവർത്തിയെ ഓർത്ത് വാനോളം പുകഴ്ത്തുകയാണ്.

യാതൊരുവിധ പ്രതിഭലവും ആഗ്രഹിക്കാതെ സല്‍കര്‍മം ചെയ്യാൻ നിഷ്കളങ്കമായ മനസുകൾക്കെ സാധിക്കു. മനസ്സിലേക്ക് യാന്ത്രിക മായി അലിഞ്ഞു ചേരുന്ന സവിശേഷ സ്വഭാവമല്ല നിഷ്കളങ്കത ധാരാളമായി നന്മ•ചെയ്യുക. ആ നന്മയുടെ പ്രഭയില്‍ ഹൃദയത്തില്‍ ഊറിവരുന്ന രത്‌നമാണ് നിഷ്കളങ്കത .

ഡോക്ടറും പിതാവും ചെയ്തത് അപൂർവ്വങ്ങളിൽ അപൂർവ്വം ആളുകൾ മാത്രം ചെയ്യുന്ന സൽപ്രവർത്തികൾ .ഈ സൽപ്രവൃത്തി മാതൃകയാക്കി പരിഹാരം കാണാൻ മുന്നോട്ട് വരുന്നവർ ചെയ്യുന്നത് ഒരു മഹത്തായ കാര്യം തന്നെ

NO COMMENTS