പ്രായപൂര്‍ത്തിയാകാത്ത മകളുമായി ഒളിച്ചോടിയ യുവാവിനെ അച്ഛനും സുഹൃത്തും ചേര്‍ന്ന് വെട്ടികൊലപ്പെടുത്തി.

47

രാജ്കോട്ട്: പ്രായപൂര്‍ത്തിയാകാത്ത മകളുമായി ഒളിച്ചോടിയ ഗുജറാത്തിലെ രാജ്കോട്ട് സ്വദേശി വിജയ് മെറിനെയാണ് അച്ഛനും സുഹൃത്തും ചേര്‍ന്ന് വെട്ടികൊലപ്പെടുത്തിയത് .വ്യാഴാഴ്ച വൈകീട്ട് രാജ്കോട്ടിലെ ശാന്ത് കബീര്‍ റോഡില്‍ വച്ചാണ് വിജയിയെ വെട്ടിയത്. ഇയാള്‍ക്ക് 32 വയസാണ്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെയും സുഹൃത്തായ ദിനേശ് രംഗപാര എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

റോഡരികില്‍ നില്‍ക്കുകയായിരുന്ന വിജയ് മോറയെ ബൈക്കിലെത്തിയവരാണ് വെട്ടിയത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വിജയ് മോറയ്ക്കൊപ്പം ഒളിച്ചോടിയത്.ഇതിനെ തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി. പിന്നാലെ ഗുജറാത്ത് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും നല്‍കി.

ഇതോടെ അന്വേഷണം നടത്തിയ പൊലീസ് സംഘം 2021 മാര്‍ച്ചില്‍ ജുഗ്നാഥില്‍ നിന്നും പെണ്‍കുട്ടിയെയും വിജയിയെയും കണ്ടെത്തി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്സോ പ്രകാരം കേസ് എടുത്തു.

ഈ കേസില്‍ റിമാന്‍റിലായ വിജയ് മേര ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് കേസില്‍ ജാമ്യത്തിലിറങ്ങിയത്. ഇയാള്‍ പിന്നീട് നിരന്തരം പെണ്‍കുട്ടിയുടെ പിതാവിനെ സന്ധര്‍ശിച്ച്‌ പെണ്‍കുട്ടിയെ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടതായി പൊലീസ് പറയുന്നു.ഇതോടെയാണ് പിതാവ് സുഹൃത്തിന്‍റെ സഹായത്തോടെ കൊലപാതകം നടപ്പിലാക്കിയത്. കൊലപാതകത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ്.

NO COMMENTS