ഉപ്പള :ബന്ദിയോട് അടുക്ക് പഞ്ചബൈ തലയിലെ പ്രകാശൻറെ മകൻ ദർശൻ (23) ആണ് പ്രണയിനി വിവാഹം നിരസിച്ചതിൽ മനംനൊന്ത് കിണറിൻറെ കപ്പിയിൽ തൂങ്ങി മരിച്ചത്.
സംഭവത്തെക്കുറിച്ച് പോലീസും ബന്ധുക്കളും പറയുന്നത് ഇങ്ങനെ ദർശനും ഒരു പെൺകുട്ടിയും തമ്മിൽ വർഷ ങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടയിൽ പെൺകുട്ടിയുടെ കല്യാണം മറ്റൊരാളുമായി തീരുമാനിച്ചു. ഈ വിവരമറിഞ്ഞ് ദർശനും ബന്ധുക്കളും കഴിഞ്ഞ ദിവസം രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തി വിവാഹാ ലോചന നടത്തി. തന്റെ കല്യാണം മറ്റൊരാളുമായി നിശ്ചയിച്ചിരിക്കുകയാണ് എന്നും മറ്റൊരു കല്യാണത്തിന് തനിക്ക് താൽപര്യമില്ലെന്നും പെൺകുട്ടി വ്യക്തമാക്കി. തുടർന്ന് അവിടെ നിന്നും ഇറങ്ങിയ ദർശൻ
വീട്ടുകിണറിന്റെ കപ്പിയിൽ തൂങ്ങി . ഓടിക്കൂടിയ ബന്ധുക്കൾ . ഉടനെതന്നെ കയർ അഴിച്ചു ബന്തിയോട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി ഗീതയാണ് ദർശന്റെ മാതാവ് ശ്രുതി പ്രജ്വൽ സഹോദരങ്ങളാണ് .ദർശൻ ഹൊസങ്കടിയിലെ വെൽഡർ തൊഴിലാളിയാണ് .