അചല്‍ കുമാര്‍ ജ്യോതി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

234

ന്യൂഡല്‍ഹി: ഗുജറാത്ത് മുന്‍ ചീഫ് സെക്രട്ടറി അചല്‍ കുമാര്‍ ജ്യോതി ഇന്ത്യയുടെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാകും. ജ്യോതിയെ തത്സ്ഥാനത്ത് നിയമിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറങ്ങി. വ്യാഴാഴ്ച അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ നസീം സെയ്ദി വിരമിച്ച ഒഴിവിലാണ് നിയമനം. 64കാരനായ ജ്യോതിക്ക് ഒരു വര്‍ഷം പുതിയ പദവിയില്‍ തുടരാം. 2015 മേയ് ഏഴിനാണ് അചല്‍ കുമാര്‍ ജ്യോതിയെ തെരഞ്ഞെടുപ്പ് കമീഷണറായി നിയമിച്ചത്. 1975 ബാച്ച്‌ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ അചല്‍ കുമാര്‍ 2013 ജനുവരിയിലാണ് വിരമിച്ചത്.

NO COMMENTS