ആധാർ പരാതി പരിഹാര കേന്ദ്രം തിരുവനന്തപുരത്ത്

73

സംസ്ഥാനത്തെ ആദ്യ ആധാർ പരാതി പരിഹാര കേന്ദ്രം തിരുവനന്തപുരത്ത് പിഎംജി ജംക്ഷനിലെ ദുർസഞ്ചാർ ഭവനിൽ ആരംഭിച്ചു. ആധാർ കാർഡിൽ ഇപ്പോൾ വിവരങ്ങൾ പുതുക്കാനും വിരലടയാളം അടക്കമുള്ള ബയോമെട്രിക് അപ്ഡേറ്റ് ചെയ്യാനും അവസരം കുട്ടികൾ അഞ്ചാം വയസ്സിലും 15-ാം വയസ്സിലും നിർബന്ധമായും ബയോമെട്രിക് അപ്ഡേറ്റ് ചെയ്യണം. ഈ അപ്ഡേഷനുകൾ സൗജന്യമായി ചെയ്യാനാകും. നവജാത ശിശുക്കൾക്കും ആധാർ എൻറോൾ ചെയ്യാനാകും. പല ആശുപത്രികളിലും ഇതിനു സൗകര്യമൊരുക്കി യിട്ടുണ്ട്. കിടപ്പു രോഗികൾക്കും അക്ഷയ കേന്ദ്രങ്ങൾ വഴി ആധാർ എൻറോൾമെന്റ് നടത്തുന്നുണ്ട്.10 വർഷം മുൻപ് എടുത്ത ആധാർ കാർഡുകളിൽ ഇതുവരെ യാതൊരു പുതുക്കലും നടത്തിയിട്ടില്ലെങ്കിൽ അഡ്രസ് പ്രൂഫും തിരിച്ചറിയൽ രേഖകളും മറ്റും ഓൺലൈനിൽ സൗജന്യമായി അപ്ലോഡ് ചെയ്യാം. സംസ്ഥാന ഐടി മിഷനാണ് സംസ്ഥാനത്ത് ആധാർ നടപ്പാക്കുന്ന അംഗീകൃത ഏജൻസി, അക്ഷയ കേന്ദ്രങ്ങൾ വഴിയും ഓൺലൈനായും അപ്ഡേഷനുകൾ വരുത്താനാകും. വെബ്സൈറ്റ് uidai.gov.in. ബിഎസ്എൻഎൽ, ബാങ്കുകൾ, പോസ്റ്റ് ഓഫിസ്, ബാങ്ക് മുതലായ സ്ഥാപനങ്ങൾ നടത്തുന്ന ആധാർ സേവാ കേന്ദ്രങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട അക്ഷയ കേന്ദ്രങ്ങളിലും ആധാർ എൻറോൾമെന്റും ആധാർ പുതുക്കലും നടത്താം.

രാവിലെ 9.30 മുതൽ വൈകിട്ട് 6 വരെയാണു സെന്ററിന്റെ പ്രവർത്തനം. ഫോൺ: 0471 2990710 ആധാർ പുതുക്കൽ സൗജന്യം

NO COMMENTS

LEAVE A REPLY