ന്യൂഡല്‍ഹി: അവധിക്കു നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഇനി ഉടനടി ആധാറിന് അപേക്ഷിക്കാം. നേരത്തേ നാട്ടിലെത്തി 182 ദിവസം കഴിഞ്ഞശേഷം മാത്രമേ അപേക്ഷിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ഇനി മുതല്‍ വന്നിറങ്ങിയ ഉടനെയോ, മുന്‍കൂട്ടി സമയമെടുത്തോ അപേക്ഷിക്കാമെന്ന് തിങ്കളാഴ്ച യു.ഐ.ഡി.എ. അറിയിച്ചു.
മേല്‍വിലാസം, ജനനത്തിയതി എന്നിവ തെളിയിക്കാന്‍ തിരിച്ചറിയല്‍ രേഖയായി പാസ്പോര്‍ട്ട് നല്‍കിയാല്‍ മതി. ഇന്ത്യന്‍ മേല്‍വിലാസമില്ലാത്ത പാസ്പോര്‍ട്ടാണെങ്കില്‍ യു.ഐ.ഡി.ഐ. അംഗീകരിച്ച ഏതുരേഖയും നല്‍കാം. അപേക്ഷിക്കേണ്ട നടപടിക്രമങ്ങളില്‍ മാറ്റമൊന്നുമില്ല.