പോസ്റ്റ് ഓഫീസുകള്‍ വഴി ഇനി ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താം

174

കൊച്ചി: പോസ്റ്റ് ഓഫീസുകള്‍ വഴി ഇനി ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താം. കാര്‍ഡിന്റെ പുതുക്കല്‍ സ്ഥിതിയും ഇതുവഴി പരിശോധിക്കാന്‍ സംവിധാനമായി. തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ആധാര്‍ കാര്‍ഡ് തെറ്റുതിരുത്തല്‍ കേന്ദ്രങ്ങള്‍ ഒരുക്കും. ഇതിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പോസ്റ്റ് ഓഫീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ബിസിനസ് ഡവലപ്പ്മെന്റ് സുകുമാരന്‍ നായര്‍ പറഞ്ഞു. ഒന്നര ലക്ഷത്തോളം രൂപയാണ് ആധാര്‍ എടുക്കാനും തെറ്റുതിരുത്താനുമുള്ള സംവിധാനങ്ങള്‍ പോസ്റ്റ്‌ഓഫീസുകളില്‍ ഒരുക്കാന്‍ വേണ്ടിവരുന്നത്. അതുകൊണ്ടുതന്നെ ആദ്യം തെറ്റുതിരുത്തല്‍ സംവിധാനമായിരിക്കും ഒരുങ്ങുക. തുടര്‍ന്ന് ആധാര്‍ എടുക്കാനുള്ള സൗകര്യം വരും. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതി പോസ്റ്റ് ഓഫീസിന് ലഭിച്ചിട്ടുണ്ട്. കേരളത്തിലെ 99 ശതമാനം ആളുകളും ആധാര്‍ എടുത്തുകഴിഞ്ഞവരാണ്. അതുകൊണ്ടാണ് തെറ്റുതിരുത്തലിനു പ്രാധാന്യം നല്‍കിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY