ദില്ലി: ആധാറിനെതിരെയുള്ള എല്ലാ ഹര്‍ജികളും ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. കേസ് രണ്ടംഗ ബെഞ്ച് തന്നെ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. പതിനേഴ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം ചോദ്യം ചെയ്ത് നല്കിയ ഹര്‍ജികളാണ് സുപ്രീംകോടിക്ക് മുമ്പിലുള്ളത്. ജൂണ്‍ 26ന് കേസ് വിശദമായി പരിഗണിക്കാന്‍ കോടതി തീരുമാനിച്ചു. ആധാര്‍ അവശ്യസേവനങ്ങള്‍ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും നിര്‍ബന്ധമാക്കരുതെന്ന കോടതി ഉത്തരവ് നിലനില്‍ക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം കൊണ്ടുവന്നതെന്നാണ് ഹര്‍ജിക്കാരുടെ വാദം.