പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതി നീട്ടി

267

ന്യൂഡല്‍ഹി: പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. അടുത്ത വര്‍ഷം മാര്‍ച്ച്‌ 31 വരെയാണ് നീട്ടിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ കീഴിലുള്ള പ്രത്യക്ഷ നികുതി ബോര്‍ഡിന്‍റെതാണ് തീരുമാനം. നേരത്തെ ഡിസംബര്‍ 31 വരെയായിരുന്നു ഇതിന് സമയം നല്‍കിയിരുന്നത്. ആധാര്‍ ഇതുവരെയും ലഭിച്ചിട്ടില്ലാത്തവര്‍ക്ക് വിവിധ സേവനങ്ങളുമായി അത് ബന്ധിപ്പിക്കുന്നതിന് മാര്‍ച്ച്‌ 31 വരെ സമയം നല്‍കുമെന്ന് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.

NO COMMENTS