ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ അനിശ്ചിതമായി നീട്ടി

227

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ അനിശ്ചിതമായി നീട്ടി. ഡിസംബര്‍ 31 ആണ് അവസാന തീയതിയായി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. ഇതിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ടിനൊപ്പം മ്യൂചല്‍ ഫണ്ട് ഫോളിയോ, ഇന്‍ഷ്വറന്‍സ് പോളിസി തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധിയും നീട്ടിയിട്ടുണ്ട്. പുതിയ വിജ്ഞാപനത്തില്‍ ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി എന്നാണെന്ന് വ്യക്തമാക്കിയിട്ടില്ല. പകരം ആധാര്‍ നമ്ബറും പാന്‍ നമ്ബറും അല്ലെങ്കില്‍ ഫോറം 60 എന്നിവ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ദിവസം നല്‍കണമെന്നാണ് പറഞ്ഞിരുന്നത്. ആധാര്‍ നമ്ബര്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ആവശ്യമെങ്കില്‍ 2018 മാര്‍ച്ച്‌ 31 വരെ നീട്ടാമെന്ന് സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഈമാസം ഏഴിന് പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള തീയതി മൂന്ന് മാസം നീട്ടി മാര്‍ച്ച്‌ 31 ആക്കിയിരുന്നു.

NO COMMENTS