ന്യൂഡല്‍ഹി: ആധാര്‍ നമ്പര്‍ പോസ്റ്റ് ഓഫീസ് അക്കൗണ്ടുമായി ബന്ധിപ്പിക്കാനുളള സമയപരിധി കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ച് 31 വരെ നീട്ടി. കിസാന്‍ വികാസ് പത്രക്കും ആധാര്‍ നിര്‍ബന്ധമാണെന്ന് കേന്ദ്രം അറിയിച്ചു. ഇതോടെ ആധാറിന്റെ പരിധിയില്‍ വന്ന സേവനങ്ങളുടെ എണ്ണം 135 ആയി. ബേങ്ക് അടക്കം സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപിരിധി നേരത്തെ മാര്‍ച്ച് 31 വരെ നീട്ടിയിരുന്നു.